Part 2.3


ഷ്യ,യൂറോപ്പ്,ആഫ്രിക്ക,അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളാണ് ഈ യൂണിറ്റിലൂടെ നിങ്ങള്‍ പരിചയപ്പെടുന്നത്.ഓരോ വന്‍കരകളുടെയും സ്ഥാനം, വലിപ്പം,ഭൂപ്രകൃതി,കാലാവസ്ഥ,സസ്യജാലങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്ത് ഇവ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചര്‍ച്ച ചെയ്യുകയും താരതമ്യം ചെയ്യുകയും പഠനലക്ഷ്യങ്ങള്‍ നേടുന്നതിനു പരമാവധി ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുമാണ് 
ഓര്‍മപുതുക്കാന്‍
മുന്‍ ക്ലാസുകളില്‍ നിങ്ങള്‍ ഏതെല്ലാം വന്‍കരകളെക്കുറിച്ചാണ് പഠിച്ചത് ?


ആസ്ത്രേലിയ 

വടക്കേ അമേരിക്ക 


തെക്കേ അമേരിക്ക 


പ്രവര്‍ത്തനം 1.
വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, ആസ്ത്രലിയ, ഈ വന്‍കരകളിലുള്ള രാജ്യങ്ങള്‍ പട്ടികപ്പെടുത്തുക. .




ഏഷ്യ
വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നില്‍ക്കുന്ന വന്‍കരയാണ് ഏഷ്യ.ഭൂമിയുടെ മൊത്തം ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ 8.6ശതമാനം (കരയുടെ 29.9 ശതമാനം) ഉള്‍പ്പെടുന്ന ഏഷ്യ ഉത്തരാര്‍ദ്ധഗോളത്തിലും പൂര്‍വ്വാര്‍ദ്ധ ഗോളത്തിലുമായി സ്ഥിതിചെയ്യുന്നു. ലോകജനസംഖ്യയുടെ 60 ശതമാനവും ഏഷ്യയില്‍ അധിവസിക്കുന്നു. കിഴക്ക് പസഫിക്ക് സമുദ്രം തെക്ക് ഇന്‍ഡ്യന്‍ മഹാസമുദ്രം വടക്ക് ആര്‍ട്ടിക് സമുദ്രം പടിഞ്ഞാറ് യുറാള്‍ പര്‍വതനിരയും കാസ്പിയന്‍ കടലുമായി ഏഷ്യ വന്‍കര അതിര്‍ത്തിപങ്കിടുന്നു. യൂറോപ്പ് വന്‍കരയുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ ഈ രണ്ടുവന്‍കരകളേയും ചേര്‍ത്ത് യുറേഷ്യ എന്നറിയപ്പെടുന്നു.

യൂറോപ്പ്        

യൂറേഷ്യന്‍ ഭൂഖണ്ഡത്തിലെ ഒരു ഭാഗമായ യൂറോപ്പ് വിസ്തീര്‍ണത്തില്‍ അ‍ഞ്ചാം സ്ഥാനത്തും ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. യൂറാള്‍മലനിരകളും യൂറാള്‍ നദിയും ക്സ്പിയന്‍കടലും കരിങ്കടലും, കൊക്കേഷ്യയസ് പ്രദേശവുമാണ് യൂറോപ്പിനെ ഏഷ്യയില്‍ നിന്നും വേര്‍തിരിക്കുന്നത്. യൂറോപ്പിലെ അമ്പത് രാഷ്ട്രങ്ങളില്‍ റഷ്യയാണ് വിസ്തീര്‍ണത്തിലും ജനസംഖ്യയിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. വത്തിക്കാനാണ് ഏറ്റവും ചെറിയരാഷ്ട്രം . 

ആഫ്രിക്ക        

യൂവിസ്തൃതിയില്‍ രണ്ടാം‌ സ്ഥാനത്തു നില്‍ക്കുന്ന ആഫ്രിക്ക വന്‍കര ജനസംഖ്യയിലും രണ്ടാമതാണ്. ആകെ കര വിസ്തീര്‍ണത്തിന്റെ 20.4 % ആഫ്രിക്ക വന്‍കരയാണ്. വടക്ക് മെഡിറ്ററേനിയന്‍ കടല്‍ വടക്കുകിഴക്ക് സൂയസ് കനാല്‍ , ചെങ്കടല്‍ ,തെക്ക് കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രം പട്ഞ്ഞാറ് അറ്റ് ലാന്റിക്ക് സമുദ്രം , എന്നിവയാണ് അതിരുകള്‍. ഭൂമധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചുകിടക്കുന്ന ആഫ്രിക്കയില്‍ വൈവിധ്യമാര്‍ന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അന്‍പത്തിരണ്ടില്‍ അധികം രാജ്യങ്ങളടങ്ങിയ ഈ ഭൂഖണ്ഡം കഴിഞ്ഞ നൂറ്റാണ്ടുവരെ ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ ഒഴുകുന്നത് ഈ ഭൂഖണ്ഡത്തിലുടെയാണ്. 

അന്റാര്‍ടിക്ക        

ഭൂമിയുടെ തെക്കേ അറ്റത്തുള്ള വന്‍കരയാണ് അന്റാര്‍ട്ടിക്ക. സ്വാഭാവിക മനുഷ്യവാസമില്ലാത്ത ഇവിടെ 98 ശതമാനവും മഞ്ഞുമൂടി കിടക്കുകയാണ്. ഗവേഷണ ആവശ്യങ്ങള്‍ക്കായി വേനല്‍ക്കലത്ത് അയ്യായിത്തോളം ആളുകള്‍ അന്റാര്‍ട്ടിക്കയിലെത്തുന്നു. "ആര്‍ട്ടിക്കിനു എതിര്‍വശത്തുള്ള " എന്നര്‍ത്ഥമുള്ള അന്റാര്‍റ്റിക്കൊസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അന്റാര്‍ട്ടിക്ക എന്നപേരുലഭിച്ചത് .

അന്റാര്‍ടിക്ക - ദൃശ്യങ്ങള്‍



എംപറര്‍ പെന്‍ഗ്വിന്‍






മൗണ്ട് എറിബസ്





അന്റാര്‍ടിക്ക പര്യവേഷണങ്ങള്‍        

1959-ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇവിടെ സൈനിക പ്രവര്‍ത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്തരാജ്യങ്ങളില്‍ നിന്നായി 4000ത്തോളം ശാസ്ത്രജ്‍ഞര്‍ അന്റാര്‍ട്ടിക്കയില്‍ പഠനം നടത്തുന്നു. 
അന്റാര്‍ടിക്ക പര്യവേഷണങ്ങള്‍



മൈത്രി

അന്റാര്‍ട്ടിക്ക ഗ്ലോബിലും മേപ്പിലും കാണുന്നതിന്റെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ താരതമ്യപ്പെടുത്തൂ.


അന്റാര്‍ട്ടിക്ക - മേപ്പ് വ്യൂ



അന്റാര്‍ട്ടിക്ക - ഗ്ലോബ് വ്യൂ


No comments:

Post a Comment