Part 2.1

To view  .swf Videos First Download  and save file then open with Gnash swf viewer

1. അന്തരീക്ഷപ്രതിഭാസങ്ങള്‍        

കാലത്തിനനുസരിച്ച് ഭൂമിയുടെ ദിനാന്തരീക്ഷ സ്ഥിതിയില്‍ മാറ്റം വരുന്നുണ്ട്. ഭൂമിയിലുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, താപവിതരണം, മര്‍ദ്ദമേഖലകള്‍, കാറ്റുകള്‍, മഴ, മഞ്ഞ്, മേഘം മുതലായ അന്തരീക്ഷ പ്രതിഭാസങ്ങളെ പരിചയപ്പെടുത്തുന്നതാണ്  ഈ അധ്യായം.


ദിനാന്തരീക്ഷ സ്ഥിതി
ഒരു പ്രദേശത്ത് ചുരുങ്ങിയ കാലയളവില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയാണ് ദിനാന്തരീക്ഷം.


പ്രവര്‍ത്തനം 1.   ദിനാന്തരീക്ഷ സ്ഥിതി എല്ലായിടത്തും ഒരുപോലെയല്ല അനുഭവപ്പെടുന്നത്.
മാര്‍ബിള്‍ സോഫ്ട് വെയര്‍ തുറന്ന് ജൂലായ്- ഡിസംബര്‍ മാസങ്ങളില്‍ വ്യത്യസ്തരാജ്യങ്ങളില്‍ അനുഭവപ്പെടുന്ന ഊഷ്മാവ് കണ്ടെത്തി ഇവിടെക്ലിക്ക് ചെയ്ത് കിട്ടുന്ന പട്ടിക പൂര്‍ത്തിയാക്കുക.

പ്രവര്‍ത്തനം 2.   ഭൂമധ്യരേഖയിലും ധ്രുവപ്രദേശത്തും അനുഭവപ്പെടുന്ന താപം, മര്‍ദം എന്നിവ താരതമ്യം ചെയ്ത്  ഇവിടെ ക്ലിക്ക് ചെയ്ത് കിട്ടുന്ന പട്ടിക പൂര്‍ത്തിയാക്കുക.


ഹീറ്റ് ബഡ്ജറ്റ്
അന്തരീക്ഷവും ഭൂമിയും ആഗിരണം ചെയ്യുന്നതും പുറത്തുവിടുന്നതുമായ സൗര താപത്തിന്റെ അളവിനെ ഹീറ്റ് ബഡ്ജറ്റ് എന്നുപറയാം

ഈ  അനിമേഷന്‍ പ്ലേ ചെയ്തു നോക്കൂ

അന്തരീക്ഷമര്‍ദം
വായു ഭൗമോപരിതലത്തില്‍ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമര്‍ദം. ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ തങ്ങിനില്‍ക്കുന്ന വായു പ്രയോഗിക്കുന്ന ഭാരമാണിത്. സമുദ്രനിരപ്പില്‍ ഒരു ചതുരശ്രസെന്റീമീറ്ററിന് 1034 ഗ്രാം ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അന്തരീക്ഷമര്‍ദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റര്‍. ഇതിന്റെയൂനിറ്റ് ഹെക്ടോപാസ്കല്‍ ആണ്. താപം , പ്രദേശത്തിന്റെ ഉയരം, ആര്‍ദ്രത തുടങ്ങിവ അന്തരീക്ഷമര്‍ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
താഴെ കാണുന്ന എനിമേഷനിലെ Stage 1 ല്‍ ക്ലിക് ചെയ്ത് അന്തരീക്ഷവായുവിന്റെ സാന്ദ്രതാവ്യത്യാസം ,ഉയവും മര്‍ദ്ദവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിരീക്ഷിച്ച് കുറിപ്പു തയ്യാറാക്കുക.

Stage 2. അന്തരീക്ഷമര്‍ദം,ഉയരം, ഈഷ്മാവ്  എന്നിവ താരതമ്യം ചെയ്ത് ഊഷ്മാവിലുള്ള വ്യതിയാനം അന്തരീക്ഷമര്‍ദത്തെ എങ്ങിനെ സ്വാധീനിക്കുന്നു വെന്ന് രേഖപ്പടുത്തുക.


ഐസോബാര്‍
ഒരേ അന്തരീക്ഷമര്‍ദം അനുഭവപ്പെടുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിന് ഭൂപടങ്ങളില്‍ വരക്കുന്ന രേഖകളാണ് ഐസോബാര്‍.
സമമര്‍ദ രേഖകള്‍ (ഐസോബാര്‍)ചിത്രീകരിക്കുന്ന വിധം പ്രവര്‍ത്തിപ്പിച്ചു നോക്കൂ. സമമര്‍ദ രേഖക്ക് ഉളളിലും ,പുറത്തും രേഖപ്പെടുത്തിയ മര്‍ദം താരതമ്യംചെയ്യൂ.


അന്തരീക്ഷ മര്‍ദവും ഉയരവും


ആഗോള മര്‍ദ്ദ മേഖലകള്‍
ഭൂമിയില്‍ ചില നിശ്ചിത അക്ഷാംശങ്ങള്‍ക്കിടയില്‍ ഒരേ അന്തരീക്ഷമര്‍ദമാണ് പൊതുവെ അനുഭവപ്പെടുന്നത് . ആഗോളമര്‍ദമേഖലകള്‍ എന്നറിയപ്പെടുന്ന ഇവയുടെ രൂപീകരണത്തിന് സൗരവികിരണത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസവും ഗതീയഘടകങ്ങളുമാണ് ഇടയാക്കുന്നത്
താഴെ കാണുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക.
Pressure Belt Animation in swf File 
(Show pressure എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യക. ആഗോളമര്‍ദമേഖലകള്‍ നിരീക്ഷിക്കുക.
slider നീക്കി March, June, Sept,Dec എന്നീ മാസങ്ങളില്‍ മര്‍ദമേഖലകളൂടെ സ്ഥാനചലനം  നിരീക്ഷിച്ച്   "ആഗോള മര്‍ദമേഖലകളുടെ സ്ഥാനമാറ്റവും, ഋതുഭേദങ്ങളും" എന്ന കുറിപ്പ് തയ്യാറാക്കുക.)
 

മുകളിലെ അനിമേഷനിലെ Show Precipitation ക്ലിക്ക് ചെയ്ത് നിരീക്ഷിക്കുക.  "തുഭേദങ്ങളും വര്‍ഷണവും" എന്ന കുറിപ്പുതയ്യാറാക്കുക.

കോറിയോലിസ് പ്രഭാവം

ഭൂഭ്രമണത്തിന്റെ ഫലമായി , ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാര്‍ധഗോളത്തില്‍ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാരദിശയുടെ ഇടത്തോട്ടും വ്യതിയാനം സംഭവിക്കുന്നു  (കോറിയോലിസ് പ്രഭാവം വ്യക്തമാക്കുന്ന അനിമേഷന്‍ ശ്രദ്ധിക്കൂ






Coriolisis Effect Animation in swf File 
 വിമാനങ്ങള്‍ നിരീക്ഷിച്ച് സഞ്ചാരപഥങ്ങളിലെ വ്യത്യാസം ശ്രദ്ധിക്കൂ
 


സ്ഥിരവാതങ്ങള്‍

നിശ്ചിത മര്‍ദമേഖലകള്‍ക്കിടയില്‍ ഏതാണ്ട് ഒരേ ദിശയില്‍ വീശുന്ന കാറ്റുകളാണിവ.
(അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് സ്ഥിരവാതങ്ങളായ വാണിജ്യ വാതങ്ങള്‍,പശ്ചിമവാതങ്ങള്‍, ധ്രുവീയവാതങ്ങള്‍, എന്നവനിരീക്ഷിക്കൂ).




ലോകത്തെ പ്രധാന ഉഷ്ണമേഖല മരുഭമികള്‍ വ്യപിച്ചുകിടക്കുന്നത് 30 ഡിഗ്രി ഉത്തര ദക്ഷിണ അക്ഷാംശങ്ങളിലെ പടിഞ്ഞാറുഭാഗത്താണ്. 
താഴെ കാണുന്ന അനിമേഷന്റെ സഹായത്തോടെ “മരുവല്‍ക്കരണത്തില്‍ വാണിജ്യ വാതങ്ങളുടെ പങ്ക് "കണ്ടെത്തി കുറിപ്പു തയ്യറാക്കുക. 


അസ്ഥിരവാതങ്ങള്‍
ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും അസ്ഥിരവാതങ്ങളാണ്. ചുവടെയുള്ള അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് ചക്രവാതങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കൂ.




പ്രാദേശിക വാതങ്ങള്‍
ചിനൂക്ക് രൂപപ്പെടുന്ന വിധം ശ്രദ്ധിക്കൂ.



വിവിധ തരം മേഘങ്ങള്‍
ചിത്രം ശ്രദ്ധിക്കൂ












വര്‍ഷണം
മേഘങ്ങളില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന  ജലകണികകള്‍ ഭൗമോപരിതലത്തിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് വര്‍ഷണം
താഴെ കാണുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് സംവഹന വൃഷ്ടി (coventional rain) ശൈല വൃഷ്ടി (orographic rainfall -അനിമേഷനില്‍ relief rainfall) ചക്രവാത വൃഷ്ടി (cyclonic rainfall-അനിമേഷനില്‍ frontal rainfall)  എന്നിവ രൂപപ്പെടുന്നത് എങ്ങനയെന്ന് നിരീക്ഷിക്കൂ. 



 



1 comment:

  1. animation files not available. to be enriched with you tube videos.

    ReplyDelete